അനർഹ പ്രണയം

ചിലരുടെ പ്രണയങ്ങൾ ഇങ്ങനെയാണ്, അവരെ സ്നേഹിച്ചവരെ അവർ കാണില്ല, അവരെ അർഹിക്കാത്ത ആളുകളുടെ പ്രണയമാവാൻ അവർ കഷ്ടപ്പെടുന്നു. ഒരിക്കൽ അവർ അതിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആയിരിക്കും പണ്ട് അവരെ സ്നേഹിച്ചവരെ അവർ കണ്ടുമുട്ടുന്നത്. കാലം കഴിഞ്ഞെങ്കിലും അവർ ഇപ്പോളും അവരെ സ്നേഹിക്കുന്നുണ്ടാവും.

അനർഹമായ ചില്ലയിൽ
പടർന്ന പ്രണയമേ
നിന്നെയർഹിച്ച
ചില്ലയേ നീ മറന്നുവോ???

നീ മറന്ന ചില്ലകൾ
നിന്നെ സ്നേഹിക്കുവാൻ
പ്രാപ്തമെന്നറിഞ്ഞത്
ഇത്ര വൈകിയോ???

അന്യമാ മരത്തിലെ
ചില്ലയിൽ പടരുവാൻ
നീയെടുത്ത നോവുകൾ
നീ മറന്നുവോ???

നീ മറന്നുവെങ്കിലും
നിന്നെ മോഹിക്കുന്നൊരാ
ചില്ലയെ മരത്തിലിന്ന്
നീ കണ്ടുവോ???

നീയിതെത്ര പോകിലും
നിന്നെ സ്നേഹിച്ചയാ
ചില്ലകൾ നിനക്ക്
തണൽ നൽകിടുന്നുവോ???

(ജെറിൻ ❤️) 




Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം