Posts

വേനൽ

വെയിലിൻ്റെ കനലേറ്റു കരി- ഞ്ഞൊരാ കാട്ടിലെ വഴിയിലായ് പച്ചപ്പു കെട്ടൊരാ കാഴ്ചകൾ കണ്ടിട്ടും നിൻ നീല പീലി- കളാടുന്നു താളത്തോടേ മഴ വരും മുൻപേ ഇടിമിന്നും നേരത്ത് പീലിവിരിച്ചാടിയ ഓർമകളോ സിരകളിൽ കുളിരിടും പുതുമണ്ണിൻ ഗന്ധത്തിൻ ഓർമ്മകളോ നിൻ നൃത്ത മേധത്തിൻ വന്യമാം കാരണം ഇതിലേതൊന്നാണോ നീ നൃത്തമാടുമ്പോൾ നിൻ കൂടെയാടുവാൻ പുല്ലില്ല, പൂവില്ല ചുടുകാറ്റുമാത്രം ഇല്ലില്ല ചിരികളും കളികളുമെങ്ങുമേ ഭയം തരും നിശ്ശബ്ദ വിതുമ്പൽ മാത്രം

ബാക്കി വന്ന മോഹങ്ങൾ ( കവിത )

Image

അനർഹ പ്രണയം

ചിലരുടെ പ്രണയങ്ങൾ ഇങ്ങനെയാണ്, അവരെ സ്നേഹിച്ചവരെ അവർ കാണില്ല, അവരെ അർഹിക്കാത്ത ആളുകളുടെ പ്രണയമാവാൻ അവർ കഷ്ടപ്പെടുന്നു. ഒരിക്കൽ അവർ അതിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ ആയിരിക്കും പണ്ട് അവരെ സ്നേഹിച്ചവരെ അവർ കണ്ടുമുട്ടുന്നത്. കാലം കഴിഞ്ഞെങ്കിലും അവർ ഇപ്പോളും അവരെ സ്നേഹിക്കുന്നുണ്ടാവും. അനർഹമായ ചില്ലയിൽ പടർന്ന പ്രണയമേ നിന്നെയർഹിച്ച ചില്ലയേ നീ മറന്നുവോ??? നീ മറന്ന ചില്ലകൾ നിന്നെ സ്നേഹിക്കുവാൻ പ്രാപ്തമെന്നറിഞ്ഞത് ഇത്ര വൈകിയോ??? അന്യമാ മരത്തിലെ ചില്ലയിൽ പടരുവാൻ നീയെടുത്ത നോവുകൾ നീ മറന്നുവോ??? നീ മറന്നുവെങ്കിലും നിന്നെ മോഹിക്കുന്നൊരാ ചില്ലയെ മരത്തിലിന്ന് നീ കണ്ടുവോ??? നീയിതെത്ര പോകിലും നിന്നെ സ്നേഹിച്ചയാ ചില്ലകൾ നിനക്ക് തണൽ നൽകിടുന്നുവോ??? (ജെറിൻ ❤️) 

കാട്

വണ്ടിപ്പെരിയാറിൽ നിന്നും പോന്നപ്പോൾ സമയം രാത്രി 12.30 കഴിഞ്ഞിരുന്നു, രാത്രിയിൽ വള്ളക്കടവ് ചെക്ക്പോസ്റ്റിലൂടെ ആരെയും കടത്തി വിടില്ല, ചെക്ക്പോസ്റ്റിന് അപ്പുറം തേക്കടി വനമേഖലയാണ്. ബൈക്കുമായി ചെന്നാൽ കടത്തി വിടില്ല എന്നു ഉറപ്പാണ്. എനിക്ക് ഈ രാത്രിയിൽ ഗവിയിൽ ഞാൻ താമസിക്കുന്ന കോട്ടേഴ്സിൽ ചെന്നേ മതിയാകൂ. അവിടെ ഞാൻ മറന്നുവെച്ച ഫോണിൽ എന്റെ കാമുകി എത്ര തവണ വിളിച്ചിട്ടുണ്ടാകും, ഞങ്ങളുടെ ബന്ധം അവളുടെ വീട്ടിലറിഞ്ഞപ്പോൾ മുതൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു. അവളുടെ ഫോൺ വീട്ടുകാർ പിടിച്ചെടുത്തു.  ഇന്നലെ പുതിയ ഫോണും സിം ഉം വാങ്ങി ഒരു കൂട്ടുകാരിയുടെ കയ്യിൽ കൊടുത്തുവിട്ടു. പുതിയ സിം ആയതുകൊണ്ട് നമ്പർ ഓർമ ഇല്ല, വൈകുന്നേരം പെരിയാർ ടൌൺ വരെ പോയതാണ്. തിരിച്ചു വരുന്ന വഴി ലൈസൻസ് ഇല്ലാത്തതുകൊണ്ട് പോലീസ് പിടിച്ചു, സ്റ്റേഷന് വാതിൽക്കൽ വച്ചായിരുന്നു സംഭവം. അതുകൊണ്ട് നേരെ സ്റ്റേഷനിൽ കൊണ്ടുപോയി ഇരുത്തി. SI വരുമ്പോൾ വിടാം എന്നു പോലീസുകാരൻ പറഞ്ഞപ്പോൾ ആശ്വസിച്ചു ഇരുന്നു, ആരെയും വിളിച്ചു പറയാൻ കയിൽ ഫോനും ഇല്ല, രാത്രി ആയി, SI വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല, എപ്പോ വരും എന്നു ചോദിക്കാൻ പോയാൽ ചിലപ്പോൾ കണ്ണുപൊട്ടുന്ന തെറി കേൾക്കും

സ്നേഹം

ഡൈനിങ് ടേബിളിൽ വിളമ്പി വെച്ച ചോറിൽ വിരലോടിച്ചുകൊണ്ട് സ്നേഹ അവനെ ആലോചിച്ചിരിക്കുകയായിരുന്നു. രണ്ടുവർഷമായി പ്രണയത്തിലായിരുന്നവർ, അവൻ നാളെ ദുബായിക്ക് പോവുകയാണ്. ഇനി രണ്ടുവർഷം കഴിഞ്ഞേ വരൂ. യാത്ര അയക്കാൻ പോകാൻ പറ്റില്ല, പക്ഷെ എനിക്കവനെ കണ്ടേ തീരൂ. ഇന്ന് വീട്ടിൽ വല്യമ്മച്ചി മാത്രമേ ഉള്ളു, ബന്ധുവിന്റെ കല്യാണത്തിന് പോയ പപ്പയും മമ്മിയും നാളെ വൈകിട്ടോടെയേ വരൂ. വല്യമ്മച്ചി മാത്രമാണ് എന്റെ പ്രണയത്തിന് സപ്പോർട്ട് തന്നത്. അമ്മച്ചിയോട് പറഞ്ഞിട്ട് രാത്രിയിൽ വീട്ടിലെ കാറുമായി പോയി അവനെ കണ്ടിട്ടുവരാം. പക്ഷെ അങ്ങോട്ടുമിങ്ങോട്ടും കൂടി 150 കിലോമീറ്റർ ദൂരം ഉണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കിടയിലൂടെ വേണം പോകാൻ. നട്ടുച്ചയ്ക്ക് പോലും വഴിയിൽ കോടമഞ്ഞ് ആയിരിക്കും. അപ്പോൾ പിന്നെ രാത്രിയിലെ കാര്യം പറയണോ. എന്തായാലും പോവുക തന്നെ. അവൾ ചോറു മുഴുവൻ വേഗം കഴിച്ചു തീർത്തു. അമ്മച്ചിയോട് കാര്യം പറഞ്ഞു. ആദ്യം ഒന്നും സമ്മതിച്ചില്ല. രാത്രി പത്തുമണിക്ക് ഒരു പെണ്ണിനെ പുറത്ത് വിടാൻ ഉള്ള പേടി അമ്മച്ചിയുടെ മുഖത്ത് കാണാം, അമ്മച്ചി ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ഞാനിവിടെ എത്തിക്കോളം എന്ന എന്റെ ഉറപ്പിലും രാത്രി യാത്ര ഞാൻ ഒരുപാട് നടത്തി

മാലാഖ

പതിനേഴു വർഷം മുൻപ് മരതക പച്ച പുതച്ച കലാലയത്തിന് പുറത്ത് വെച്ച് അവൻ ഒരു മാലാഖയെ കണ്ടൂ. വർണ ശബളമായ ചിറകുകൾ ഉള്ള ഒരു മാലാഖ. പ്രതീക്ഷക്ക് വിപരീതമായ സൗകര്യങ്ങൾ കണ്ടതിൻ്റെ അമ്പരപ്പും നിരാശയും ആദ്യ ദിനങ്ങളിൽ ആ മാലാഖയുടെ മുഖത്ത് നിഴലിച്ചിരുന്നു. പതിയെ പതിയെ അവളുടെ നിരാശയും അമ്പരപ്പും മാറി വന്നു. എങ്കിലും ചില ഇരുണ്ട മാലാഖമാർ അവളെ നിരന്തരം ശല്യം ചെയ്തിരുന്നു. വെണ്മയേ ഇരുട്ടിൽ ആക്കാൻ തക്കം പാർത്തിരിക്കുന്ന ഇരുണ്ട മാലാഖമാർ. എങ്കിലും അവളെ അയച്ചവൻ കൊടുത്ത പ്രചോദനം ഉൾക്കൊണ്ട് അവളും ആ കലാലയത്തിൻ്റെ ഭാഗമായി.താൻ ഇരുണ്ട മാലാഖയോ വെളുത്ത മാലാഖയോ എന്ന് ഉറപ്പില്ലാത്ത അവനാകട്ടെ വർണ ചിറകുകൾ ഉള്ള മാലാഖയെ പിന്തുടർന്നു. പക്ഷേ, അവൾ ഇരുണ്ട ലോകത്തെ പിന്തുടരുന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അവൻ അവളെ പിന്തുടരുന്നത് പൂർണമായി നിർത്തി. വർഷങ്ങൾ കഴിഞ്ഞ് ആണ് ഇരുണ്ട ലോകം ഇറക്കി വിട്ട ഒരു അസത്യം ആയിരുന്നു അത് എന്ന് അവൻ അറിഞ്ഞത്. അപ്പോളേക്കും അവനും ഒരു ഇരുണ്ട മാലാഖ ആയി മാറിയിരുന്നു. കാലം പിന്നെയും കടന്നു പോയി. ഈ രണ്ടു മാലാഖമാരുടെയും ജീവിതത്തിലും വലിയ മാറ്റങ്ങൾ വന്നു. അവൻ ആഗ്രഹിച്ച മാലാഖ വേറെ ഒരാളുടെ സ്വന്തം ആയി, അവനും അവൻ ആഗ്രഹിക

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

എന്തോ പൊടിയുന്ന ശബ്ദം കേട്ട് ആണ് ഞാൻ നോക്കുന്നത്. വേറെ ഒന്നുമല്ല. എൻ്റെ മൃതദേഹം വച്ചിരുന്ന മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്ദം ആണ്. വാതിലിന് ചുറ്റും അടിഞ്ഞു കൂടിയ ഐസ് പൊടിയുന്ന ശബ്ദം. ആരോ ഒരാൾ എന്നെ കിടത്തിയ ട്രേയ് വലിച്ച് പുറത്തേക്ക് എടുത്തു. ചുറ്റും ആരൊക്കെയോ ഉണ്ട്, ആരൊക്കെയോ നെടുവീർപ്പിടുന്നു. ആരാണെന്ന് കാണാൻ പറ്റുന്നില്ല. കണ്ണിനു ചുറ്റും ഐസ് മൂടി ഇരിക്കുകയാണ്. കുറെ ആളുകൾ ചേർന്ന് എന്നെ മോർച്ചറി ട്രേയിൽ നിന്നും എടുത്ത് വേറെ ഒരു ട്രോളിയിൽ വെച്ചു. ആർക്കെങ്കിലും കാണണം എങ്കിൽ കയറി വാ എന്ന് ആരോ പറഞ്ഞപ്പോൾ കുറെ ആളുകൾ ആ വലിയ മുറിയിലേക്ക് വന്നു. ഞാൻ ഐസ് മൂടിയ കണ്ണുകൾ കൊണ്ട് പ്രയാസപ്പെട്ടു നോക്കി, എൻ്റെ കോളേജിലെ പ്രിൻസിപ്പാളും ടീച്ചേഴ്സും ആണ്. അവർ എൻ്റെ ചുറ്റും കൂടി നിന്നു.  എപ്പോളും ഗൗരവത്തിൽ നടക്കുന്ന പ്രിൻസിപ്പാൾ എൻ്റെ തലയിൽ കൈ വെച്ച് കണ്ണ് നിറഞ്ഞു നിൽക്കുന്നു. എന്നെ എന്നും വഴക്ക് പറയുന്ന നിർമല ടീച്ചർ വായ സാരി കൊണ്ട് മൂടി കരയുന്നു. കൂടെ ഉള്ള എല്ലാവരും അങ്ങനെ തന്നെ. ഒത്തിരി ലേറ്റ് ആവണ്ട, നമുക്ക് താലൂക്ക് ആശുപത്രിയിലേക്ക് പോകാം എന്ന് ആരോ പറഞ്ഞു. ഇനി അവിടെ പോകുന്നത് എന്തിനാണാവോ എന്ന് ഞാൻ ആലോച