വേനൽ

വെയിലിൻ്റെ കനലേറ്റു കരി-
ഞ്ഞൊരാ കാട്ടിലെ വഴിയിലായ്
പച്ചപ്പു കെട്ടൊരാ കാഴ്ചകൾ
കണ്ടിട്ടും നിൻ നീല പീലി-
കളാടുന്നു താളത്തോടേ

മഴ വരും മുൻപേ ഇടിമിന്നും നേരത്ത്
പീലിവിരിച്ചാടിയ ഓർമകളോ
സിരകളിൽ കുളിരിടും
പുതുമണ്ണിൻ ഗന്ധത്തിൻ ഓർമ്മകളോ

നിൻ നൃത്ത മേധത്തിൻ
വന്യമാം കാരണം ഇതിലേതൊന്നാണോ
നീ നൃത്തമാടുമ്പോൾ നിൻ കൂടെയാടുവാൻ
പുല്ലില്ല, പൂവില്ല ചുടുകാറ്റുമാത്രം
ഇല്ലില്ല ചിരികളും കളികളുമെങ്ങുമേ
ഭയം തരും നിശ്ശബ്ദ വിതുമ്പൽ മാത്രം




Popular posts from this blog

അരളി പൂക്കൾ അഴുകുമ്പോൾ (1)

അരളിപ്പൂക്കൾ അഴുകുമ്പോൾ (2)

സ്നേഹം